റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി പുതിയവീട്ടിൽ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ – നസീറ. മക്കൾ – മുഹമ്മദ് റന്ദിഷ് (13), മുഹമ്മദ് റയാൻ (8). പരേതരായ മുഹമ്മദും ഫാത്തിമയുമായാണ് മാതാപിതാക്കൾ. മുഹമ്മദ് ബഷീർ സഹോദരനാണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

