തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതായി വിലയിരുത്തൽ. ടിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശിച്ചു.
വരുമാനച്ചോർച്ച തടയാനാണ് സിഎംഡിയുടെ കർശന നിർദേശം. ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ഉദ്യോഗസ്ഥർ ഒരു മാസം 20 ബസ് പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.

