ഹൈദരാബാദ്: കോണ്‍ഗ്രസ്സിനെയും രാഹുല്‍ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്ന സമീപനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനെയും വിമര്‍ശിച്ചാണ് നദ്ദയുടെ പരാമര്‍ശങ്ങള്‍. ഒബിസി സമൂഹം കോണ്‍ഗ്രസ്സിനോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അവര്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബിജെപിയുടെ ജില്ലാ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ കോണ്‍ഗ്രസ് നിരാശയിലാണ്. പ്രധാനമന്ത്രിയെ ആക്രമിക്കുമ്പോള്‍ വാക്കുകളുടെ മാന്യത കോണ്‍ഗ്രസ് മറക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജമ്മു-കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള ആളുകള്‍ ‘മോദി ആപ്കാ കമല്‍ ഖിലേഗാ’ (മോദി, നിങ്ങളുടെ താമര വിരിയുമെന്ന്) പറയുന്ന സമയത്താണ് അവര്‍ ‘മോദി തേരി കബര്‍ ഖുദേഗി’ (മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന് പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.