ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാൽ – കൈതക്കുളം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. റോഡ് യാഥാർത്ഥ്യമായതോടെ വെള്ളച്ചാൽ, കൈതക്കുളം ഭാഗങ്ങളിലുള്ളവർക്ക് പന്തിരിക്കര ടൗണിലേക്കുള്ള യാത്ര ഇനി സുഗമമാകും.
വാർഡ് കൺവീനർ പി.സി ലെനിൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം കെ.ജി രാമനാരായണൻ, എ.ഡി.എസ് അംഗം പ്രമീള, അയൽകൂട്ടം ഭാരവാഹികളായ രജില ജോബി, സിബി തോപ്പിൽ എന്നിവർ സംസാരിച്ചു.