400 ഓളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

കൂത്തുപറമ്പ് : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ. 2023 മാർച്ച് 26 ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തിരുന്നത്.

400 ഓളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്ന വിവരമാണ് പുറത്തു വരുന്നത്. മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾസോഷ്യൽ മീഡിയാവഴി പ്രചരിപ്പിച്ചിരുന്നു. പരിസരവാസികളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച ചിത്രങ്ങളുമാണ് ഇത്തരത്തിൽ പ്രതി ദുരുപയോഗം ചെയ്തത്. സംഭവത്തെ തുടർന്ന് സിപിഐഎം കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →