കാമാക്ഷി ഗ്രാമപഞ്ചായന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. എല്ലാ മേഖലയിലും മാറ്റം വരുത്താന്‍ സാധിച്ച പഞ്ചായത്ത് എന്ന നിലയില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് അഭിനന്ദനം അര്‍ഹിക്കുന്നതായും ടൂറിസം മേഖലയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് കാഴ്ചവച്ചതായും മന്ത്രി പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച ജനതാപടി അംഗനവാടിയുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു.
2022 – 23 സാമ്പത്തിക വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. ഉപ്പുതോട്, ജനതാപടി അംഗനവാടികള്‍, കാല്‍വരി മൗണ്ട് ടൂറിസം കേന്ദ്രം കമാനം എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പിങ്ക് കഫെ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കാര്‍ഷിക അനുബന്ധ മേഖലയില്‍ പ്രയോജനപ്രദമായ തുരിശ് കുമ്മായ വിതരണം, തേനീച്ച വളര്‍ത്തല്‍, ഭക്ഷ്യവിള പ്രോത്സാഹനം, ലൈഫ് പദ്ധതിയുടെ ആരംഭം, ഉറവിടം മാലിന്യ സംസ്കരണത്തിനു വേണ്ടിയുള്ള ബയോ കമ്പോസ്റ്റര്‍ ബിന്‍, സോളാര്‍ ലാംപ്, ലാപ്ടോപ്പ്, പഠനോപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി . കാല്‍വരി മൗണ്ട് ടൂറിസം കേന്ദ്രത്തിന്റെ കമാന സമര്‍പ്പണവും ഉപ്പുതോട് അങ്കണവാടിയുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് ലാപ്ടോപ് വിതരണം നടത്തി. എഫ് എച്ച് സി ഹോര്‍മോണ്‍ അനലൈസര്‍ വിതരണം ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോള്‍ വര്‍ഗീസ് ബയോകംമ്പോസ്റ്റര് ബിന്‍ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്സി കാവുങ്കല്‍ അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചര്‍, ഗ്യാസ് സ്റ്റൗ എന്നിവയുടെ വിതരണം നടത്തി. വനിതാ സംരംഭകത്വ സര്‍ട്ടിഫിക്കറ്റ് വിതരണം വനിത വികസന കോര്പ്പറേഷന് അംഗം ശൈലജ സുരേന്ദ്രന് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ ചിഞ്ചുമോള്‍ ബിനോയ് തുരിശ് കുമ്മായ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ചെറിയാന് കട്ടക്കയം വയോജനക്ലബുകളുടെ ചെക്ക് വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ റെനി റോയി വീട് മെയിന്റനന്‍സ് ചെക്ക് വിതരണം നടത്തി. കാമാക്ഷി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം ജെ ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ജോസഫ്, ഷേര്‍ളി തോമസ്, എന്‍ ആര് അജയന്, റീന സണ്ണി, വി എന്‍ പ്രഹ്ളാദന്, ജോസ് തൈച്ചേരില്‍, ജിന്റു ബിനോയ്, ഷൈനി മാവേലി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം വിജയന്, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.