റിയാദ്: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായിരുന്നു. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
ഹാംതെ കമ്പനിയുടെ ലേബർ ക്യാമ്പിലാണ് താമസിച്ചിരുന്നത്. ഏകദേശം അഞ്ചു ദിവസം മുമ്പ് തന്നെ വിദ്യാസാഗർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.