തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് 27/03/23 തിങ്കളാഴ്ച പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തി. ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെന്റ് ചെയ്തത്. 26/03/23 ഞായറാഴ്ച രാത്രി മൃതദേഹം തൃപ്പുണ്ണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.

പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന കാരണത്താൽ 25/03/23 ശനിയാഴ്ച രാത്രിയിലാണ് പൊലീസ് പിന്തുടർന്ന് മനോഹരനെ പിടികൂടിയത്. തുടർന്ന് മുഖത്തടിച്ചു. വലിച്ച് ജീപ്പി. കയറ്റിയ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →