പാലക്കാട് ഷൊർണൂർ സ്വദേശി ചന്ദ്രൻ (56)ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ നഗരസമായ ജീസാനിൽ പാലക്കാട് ഷൊർണൂർ സ്വദേശി ചന്ദ്രൻ (56)ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ നഗരത്തിന് സമീപം സാംതയിൽ വച്ചാണ് മരിച്ചത്. ജോലി കഴിഞ്ഞു സുഹൃത്തിന്റെ കൂടെ സാംതയിലേക്ക് വരുമ്പോൾ പഴയ സിഗ്നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →