ദില്ലി: പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് സിപിഎം പിബി അംഗം ചുമതലകളിൽ നിന്നൊഴിയാൻ സന്നദ്ധത അറിയിച്ചെന്ന് വിവരം. മുതിർന്ന സി പി എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബി വി രാഘവലു ചുമതലകളിൽ നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സിപിഎം കേന്ദ്ര നേതൃത്വത്തെ രാഘവലു ഇക്കാര്യം അറിയിച്ചതായാണ് വിവരം. ആന്ധ്രപ്രദേശിലെ പാർട്ടിക്കകത്തെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. സിപിഎം പ്രാഥമിക അംഗത്വത്തിൽ തുടരാമെന്ന് നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പാർട്ടി നേതൃത്വം ഇടപെട്ട് രാഘവലുവിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയെന്നും വിവരമുണ്ട്.