കേന്ദ്രജീവനക്കാര്‍ക്ക്
ഡി.എ. വര്‍ധന 4%

ന്യൂഡല്‍ഹി: ഒരു കോടിയിലേറെ വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത നിലവിലെ 38 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി.
ഡി.എ വര്‍ധനയ്ക്കായി കേന്ദ്രം 12,815 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഡി.എയും പെന്‍ഷന്‍കാര്‍ക്ക് ഇളവുകളും സര്‍ക്കാര്‍ നല്‍കുന്നത്. വ്യാവസായിക തൊഴിലാളികള്‍ക്കുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന. ഡി.എ വര്‍ധനയ്ക്ക് 2023 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് ഏകദേശം 47.58 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണംചെയ്യും. 2022 സെപ്റ്റംബറിലാണ് ഇതിനു മുമ്പ് കേന്ദ്രം ഡി.എ പുതുക്കിയത്. അന്നും അത് നാല് ശതമാനമായിരുന്നു വര്‍ധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →