തൃശൂർ: പ്രാദേശിക ജല സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു

കേരളത്തിന്റെ കുടിവെള്ള ശുചിത്വ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കേരള സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യാ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ നടത്തിയ ലോക ജലദിനാചരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

മെഗാ കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ പ്രാദേശിക കുടിവെള്ള പദ്ധതികൾ ജനകീയ പിന്തുണയോടെ വിജയിപ്പിക്കുന്നതാണ് കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ഒരോ വ്യക്തിയും തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ ജനകീയ കുടിവെള്ള സമിതി സംസ്ഥാന സംഗമവും പുരസ്കാര വിതരണവും സാമൂഹ്യ കുടിവെള്ള പദ്ധതികളുടെ പ്രസക്തി സംബന്ധിച്ച് സെമിനാറും പാനൽ ചർച്ചയും നടന്നു.

ത്രിതല പഞ്ചായത്ത് ജനകീയ കുടിവെള്ള പദ്ധതിയിൽ 200 കുടുംബങ്ങളിൽ താഴെ വിഭാഗത്തിൽ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിലെ ഭദ്രത കുടിവെള്ള പദ്ധതി ഒന്നാം സ്ഥാനം നേടി. 200 കുടുംബങ്ങൾക്ക് താഴെയുള്ള വിഭാഗത്തിൽ  മികച്ച കുടിവെള്ള പദ്ധതിക്കുള്ള ഒന്നും രണ്ടും പുരസ്കാരം തൃശൂർ കോർപ്പറേഷനിലെ മാർവൽ സ്വാശ്രയ കുടിവെള്ള പദ്ധതിയും ഹിന്ദുസ്ഥാൻ സ്വാശ്രയ ഫൗണ്ടറി കുടിവെള്ള പദ്ധതിയും ഏറ്റുവാങ്ങി.

 മേയർ എം കെ വർഗ്ഗീസ് അദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സജി സെബാസ്റ്റ്യൻ, തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, എ വി വല്ലഭൻ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം