അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

റിയാദ്: റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങി. 

വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. എല്ലാവർഷവും റമദാനിൽ ഇത്തരത്തിൽ നിരവധി പേർ ജയിൽമോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കളുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശിച്ചതായി ജയിൽ മേധാവി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →