ലോക ജലദിനത്തോടനുബന്ധിച്ച് പൈനാവ് ഐ എച്ച് ആര്‍ ഡി മോഡല്‍ പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് അരുവികള്‍ വൃത്തിയാക്കി. ഇടുക്കി ജലാശയത്തിലേക്കുള്ള കുയിലിമലയില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികളിലെ പ്ലാസ്റ്റിക് മലിന്യങ്ങളും മറ്റു മലിന്യങ്ങളും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഓരോ ജലസ്രോതസുകളും അമൂല്യമാണെന്ന പ്രതിജ്ഞയോടെ നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയരുത് എന്നും പ്രകൃതിയെയും ജലസ്രോതസുകളെയും കൊല്ലരുതേ എന്നുമുള്ള സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.