അഞ്ച് പതിറ്റാണ്ടിലേറെ കാത്തിരിപ്പ്, ഒടുവിൽ മണികണ്ഠനും ഭൂമിയുടെ അവകാശിയായി. വികാര നിർഭയനായി കലക്ടർ ഹരിത വി കുമാറിൽ നിന്നും മണികണ്ഠൻ പട്ടയം ഏറ്റുവാങ്ങി. ഒളരിക്കര സ്വദേശി മാരിയക്കാട്ടിൽ വീട്ടിൽ എം വി മണികണ്ഠന്റെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇവിടെ വിരാമമായത്.
1968 മുതൽ മണികണ്ഠന്റെ കുടുംബം പൂർവ്വികമായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണിത്. 1995 ലെ മുനിസിപ്പൽ – കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമാണ് പട്ടയം നൽകിയത്. തൃശൂർ താലൂക്കിലെ അരണാട്ടുകര വില്ലേജിൽ ഉൾപ്പെട്ട നാലര സെന്റ് ഭൂമി ഇനി മണികണ്ഠന് സ്വന്തം. തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി നൽകിയ കലക്ടറോടുള്ള നന്ദി വാക്കുകൾക്കും അപ്പുറമായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം അനുവദിച്ച് നൽകിയത് കലക്ടർ ഹരിത വി കുമാറിന്റെ കാലയളവിലാണ്.19,326 പട്ടയങ്ങളാണ് കലക്ടർ അനുവദിച്ചത്.

