തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ നിലവിൽ വന്നു. പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാം. പരാതിയിൻമേൽ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാം. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. www.eatright.foodsafety.kerala.gov.in എന്നാണ് പോർട്ടൽ വിലാസം.