പാലക്കാട്: തുല്യത കോഴ്‌സ് പ്രവേശനം: ഏപ്രില്‍ 10 വരെ അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യത കോഴ്‌സുകളിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് എട്ട്, പത്ത് തരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10 വരെ പിഴ ഇല്ലാതെയും ഏപ്രില്‍ 11 മുതല്‍ മെയ് രണ്ട് വരെ 50 രൂപ പിഴയോടെയും മെയ് മൂന്ന് മുതല്‍ 15 വരെ 200 രൂപ സൂപ്പര്‍ഫൈനോടെയും രജിസ്‌ട്രേഷന്‍ നടത്താം. നാലാം തരം തുല്യത കോഴ്‌സിലേക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. പത്താം തരത്തിലേക്ക് 1950 രൂപയും ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷത്തേക്ക് 2600 രൂപയുമാണ് ഫീസ്. നാല്, ഏഴ് ക്ലാസുകളിലേയ്ക്ക് ഫീസില്ല. ഏഴാം ക്ലാസ് വിജയിച്ച് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരത്തിലേക്കും പത്താം ക്ലാസ് വിജയിച്ച് 22 വയസ് പൂര്‍ത്തിയാക്കിയ റെഗുലര്‍ പഠിതാക്കള്‍ക്കും 18 വയസ് പൂര്‍ത്തിയാക്കിയ തുല്യതാ പത്ത് വിജയിച്ചവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്ക് അപേക്ഷിക്കാം.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ പത്താം തരത്തിന് 100 രൂപയും ഹയര്‍സെക്കന്‍ഡറിക്ക് 300 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ മതി. ഭിന്നശേഷിക്കാര്‍ക്ക് ഫീസിളവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമൂഹ്യനീതി വകുപ്പ് സ്‌കോളര്‍ഷിപ്പും ലഭിക്കും. ഓണ്‍ലൈനായും പ്രേരക്മാര്‍ മുഖേനയും രജിസ്‌ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ എസ്.ബി.ഐ ശാഖയില്‍ ചലാനായി ഫീസ് അടച്ച് http://ecms.keltron.in ല്‍ നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് ഫോട്ടോ സഹിതം അപ്ലോഡ് ചെയ്ത് അപേക്ഷയുടെ പകര്‍പ്പിന്റെ പ്രിന്റൗട്ട്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ പഞ്ചായത്തിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളിലെ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍, വികസന വിദ്യ കേന്ദ്രം പ്രേരക്മാര്‍, ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0491 2505179, 7012201189.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →