കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സര്‍വോദയ പാര്‍ട്ടി

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കി പുതിയ പാര്‍ട്ടിയുടെ പിന്തുണ. പ്രമുഖ ദളിത് എഴുത്തുകാരന്‍ ദേവനൂര്‍ മഹാദേവ സ്ഥാപിച്ച സര്‍വോദയ കര്‍ണാടക പാര്‍ട്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ സര്‍വോദയ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ മാണ്ഡ്യ ജില്ലയിലെ മേലുകോട് നിയമസഭാ മണ്ഡലത്തില്‍ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയും ലഭിച്ചേക്കും.

2018 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. അന്ന് സ്വരാജ് ഇന്ത്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കര്‍ഷക നേതാവായ ദര്‍ശന്‍ പുട്ടണ്ണയ്യയ്ക്ക് പാര്‍ട്ടി പിന്തുണ നല്‍കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →