വധഭീഷണിക്കേസ്: ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ 17/03/23 വെള്ളിയാഴ്ച ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് ഇയാളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. വാട്സ്ആപ്പ് വഴിയാണ് സമൻസ് അയച്ചത്. ഇതിനിടെ വിജേഷ് പിള്ളയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായും ബെം​ഗളുരു പൊലീസ് അറിയിച്ചിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →