ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് എന്നിവയുടെ സംയുക്ത പദ്ധതിയായ ഭിന്നശേഷിക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിഷർട്ട്, സിറാമിക്ക് മഗ്ഗ്, ഐഡികാർഡ് ടാഗ് എന്നിവയിൽ വിവിധ ഡിസൈനുകൾ പ്രിന്റ് ചെയ്യുന്ന സബ്ളിമേഷൻ പ്രിന്റിങ് സാങ്കേതിക വിദ്യയിലാണ് അഞ്ച് ദിവസത്തെ പരിശീലനം നൽകുന്നത്.
ജില്ലയിൽ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് 17, 18 തീയതികളിലായി ഇടപ്പള്ളി ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഐ. എച്ച്. ആർ. ഡി, എറണാകുളം മേഖല കേന്ദ്രത്തിൽ റേഷൻ കാര്‍ഡ്, കുറഞ്ഞത് 40 ശതമാനം ഡിസബിലിറ്റി തെളിയിക്കുന്ന ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നീ രേഖകളും അതിന്റെ പകർപ്പുകളുമായി എത്തേണ്ടതാണ്. അതിദരിദ്രർ വിഭാഗത്തിൽ പെട്ടവർ ബി.പി.എൽ വിഭാഗത്തിൽപെട്ടവർ എന്നിവർക്ക് മുൻഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഐ. എച്ച്. ആർ. ഡി, എറണാകുളം മേഖല കേന്ദ്രം – 04842337838,2957838

