വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി വന്യജീവി സങ്കേതവും തമ്മിൽ അതിർത്തി പങ്കിടുന്ന ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് റോഡരികിലായി ചത്ത നിലയിൽ പുലിയെ കണ്ടെത്തിയത്. വാഹനമിടിച്ചതെന്നാണ് സംശയം.

ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. 14/03/23 ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →