ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. മാര്‍ച്ച് 16 ന് ഇഡി കവിതയെ മൂന്നാം തവണയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും ഇതേ കേസില്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. ഡല്‍ഹിയില്‍ പുതിയ മദ്യനയം രൂപീകരിച്ചതില്‍ അഴിമതി ആരോപിച്ചാണ് സിബിഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.