ചെ. പ്പു. കോ. വെ 17ന് കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും

തൃശ്ശൂർ: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന സാംസ്ക്കാരികോത്സവം ചെ. പ്പു. കോ. വെ മാർച്ച് 17ന് രാവിലെ 10 മണിക്ക് കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തിയ്യേറ്ററിൽ പദ്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. പി കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനാകും.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സാംസ്ക്കാരികോത്സവത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ, വിവിധ അക്കാദമി കലാകാരന്മാർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ കലാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പട്ടിക ജാതി-പട്ടിക വർഗ്ഗ കലാകാരന്മാർ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ കലാപരിപാടികൾ അരങ്ങേറും.

മാർച്ച് 17ന് വൈകിട്ട് 6 മണിക്ക് വടക്കേച്ചിറ ഫെസ്റ്റ് പ്രദർശന സാംസ്ക്കാരിക കരകൗശല ഭക്ഷ്യ വിപണന മേള സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സമന്വയത്തിലൂടെയാകും ഫെസ്റ്റ് സംഘടിപ്പിക്കുക. വടക്കേച്ചിറ ഫെസ്റ്റ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →