ദിനംപ്രതി എത്തുന്നത് 350 ടണ്ണോളം മാലിന്യം

കാക്കനാട്: ബ്രഹ്‌മപുരത്ത് കരാര്‍ ഏറ്റെടുത്ത കമ്പനി 30 ശതമാനം ജോലികള്‍ പോലും പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് വ്യക്തമായി. ശാസ്ത്രീയ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നില്ലെന്ന് വ്യക്തമായിട്ടും 2013ല്‍ കരാറെടുത്ത കമ്പനി 2020 വരെ തുടര്‍ന്നതും ദുരൂഹതയുണര്‍ത്തുന്നു. 2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റാണിത്. 250 ടണ്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതായി നഗരസഭ അവകാശപ്പെടുമ്പോഴും പ്രതിദിനം 100 ടണ്‍പോലും സംസ്‌കരിക്കുന്നില്ല.
നിത്യേന എത്തുന്നാകട്ടെ, 350 ടണ്ണോളം ജൈവമാലിന്യവും. 54 കോടി രൂപയുടെ കരാര്‍ ഏറ്റെടുത്ത കമ്പനി ഉപകരാര്‍ നല്‍കിയത് വെറും 17 കോടി രൂപയ്ക്കാണ്.
ഇതിനിടെ, കരാറുകാരുടെ ബന്ധുക്കളായി ഇടതുവലതുമുന്നണികളിലെ നേതാക്കളുടെ പേരുപുറത്തുവന്നതോടെ ബ്രഹ്‌മപുരം തീപിടിത്തത്തിന് രാഷ്ട്രീയമാനവും കൈവന്നു. ഏറ്റവുമൊടുവില്‍ ബയോെമെനിങ് സാങ്കേതിക വിദ്യയില്‍ കരാര്‍ എടുത്ത കമ്പനി സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റേതാണെന്ന ആക്ഷേപമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. കരാറുകാര്‍ കാലാകാലം നഗരസഭ ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും മാസപ്പടി നല്‍കിവന്നതായും ആക്ഷേപമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →