ബെയ്ജിങ്: എച്ച്3എന്‍2(ഹോങ്കോങ്) പനിയുടെ പേരില്‍ ചൈനയില്‍ ലോക്ക്ഡൗണിനു നീക്കം. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സിയാന് നഗരം അടച്ചിടുന്നത് പരിഗണിക്കുമെന്നു നഗരഭരണകൂടം അറിയിച്ചു. പനി അതിവേഗം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണു നീക്കം. പൊതുപരിപാടികള്‍ നിരോധിക്കാനും സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനുമാണു ശിപാര്‍ശ. 1.3 കോടി ജനമാണ് ഈ നഗരത്തിലുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ജനുവരിയിലാണു ചൈന ഇളവ് നല്‍കിയത്. അതേ സമയം,എച്ച്3എന്‍2 പനിക്കുള്ള മരുന്നുകള്‍ക്കു ചൈനയില്‍ ക്ഷാമം നേരിട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഭക്ഷ്യക്ഷാമം ഉണ്ടായ നഗരങ്ങളിലൊന്നാണു സിയാന്.
എച്ച്3എന്‍2: ചൈനയില്‍ ലോക്ക്ഡൗണിനു നീക്കം
