പെരിന്തല്‍മണ്ണ: പതിനാലുകാരനെ ബലമായി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 16 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. പുലാമന്തോള്‍ വളപുരം അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ഷെരീഫ് എന്ന ഉസ്മാന്‍ ഷെരീഫി(53) നെയാണ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. ഐ.പി.സി. 366 പ്രകാരം രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിന തടവും ഐ.പി.സി. 37 പ്രകാരം പ്രകാരം ഏഴു വര്‍ഷം കഠിന തടവും 30000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവും ഐ.പി.സി. 341 പ്രകാരം പ്രകാരം ഒരു മാസം സാധാരണ തടവും പോക്‌സോ വകുപ്പനുസരിച്ച് ഏഴു വര്‍ഷം കഠിന തടവും 30000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവും അനുഭവിക്കണം. ഇന്‍സ്‌പെക്ടര്‍ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. പെരിന്തല്‍മണ്ണ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.
പതിനാലുകാരനെ പീഡിപ്പിച്ചയാള്‍ക്ക് 16 വര്‍ഷം തടവുശിക്ഷയും പിഴയും
