ഭീകരതയെ വേര്‍തിരിച്ചു കാണരുത്: ഇന്ത്യ

യു.എന്‍: ഭീകരതയെ അതിനു പിന്നിലുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുന്ന പുതിയ പ്രവണത അപകടകരമാണെന്ന് ഇന്ത്യ. ഇസ്ലാമോഫോബിയ, സിഖ് വിരുദ്ധ, ബുദ്ധിസ്റ്റ് വിരുദ്ധ, ഹിന്ദു വിരുദ്ധ മുന്‍വിധികള്‍ ഇങ്ങനെ എന്തു കാരണങ്ങള്‍ കൊണ്ടായാലും ഭീകരാക്രമണങ്ങള്‍ അപലപനീയമാണെന്നു യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. എല്ലാത്തരത്തിലുള്ള ഭീകരതയെയും എതിര്‍ക്കണം. ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തെ മയപ്പെടുത്തുന്ന തരത്തിലുള്ള പുതിയ പദാവലികള്‍ക്കും വ്യാജ മുന്‍ഗണനകള്‍ക്കുമെതിരേ രാജ്യാന്തര സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആഗോള ഭീകരവിരുദ്ധ തന്ത്രത്തിന്റെ കരടുപ്രമേയത്തിന്‍മേലുള്ള എട്ടാം അവലോകന ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.

നല്ല ഭീകരതയും മോശം ഭീകരതയുമില്ല. അത്തരം സമീപനങ്ങള്‍ നമ്മളെ ”നിങ്ങളുടെ ഭീകരര്‍, എന്റെ ഭീകരര്‍” എന്നു മുദ്രപതിപ്പിച്ചിരുന്ന സെപ്റ്റംബര്‍ 11 ആക്രമണത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്കു കൊണ്ടുപോകും. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി രാജ്യാന്തര സമൂഹം കൂട്ടായി കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.
തീവ്ര വലത് തീവ്രവാദം, തീവ്ര ഇടതു തീവ്രവാദം തുടങ്ങിയ പദാവലികള്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. രുചിര കാംബോജി പറഞ്ഞു. ഭീകരര്‍ക്കു താവളമൊരുക്കുന്ന രാജ്യങ്ങള്‍ അവരുടെ ചെയ്തികള്‍ക്ക് ഉത്തരം പറയണമെന്നും പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇന്ത്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →