ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു. മദ്യനയം രൂപീകരിച്ചതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിസോദിയയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സി 10 ദിവസമെങ്കിലും ആവശ്യപ്പെട്ടിരുന്നു, അത് പിന്നീട് റദ്ദാക്കി.
ഇ.ഡി. അദ്ദേഹത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അതിനുമുമ്പ്, ഡല്‍ഹിയുടെ മദ്യനയം രൂപീകരിച്ചതില്‍ അഴിമതി ആരോപിച്ച് സി.ബി.ഐ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ. കേസില്‍ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിക്കാനിരുന്നെങ്കിലും 21ലേക്ക് മാറ്റി.

