ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഖത്തറില്‍. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ നെയ്മര്‍ കണങ്കാലിലെ ശസത്രക്രിയയ്ക്കായി ഇന്നലെ ദോഹയിലെത്തി. 31 വയസുകാരനായ നെയ്മറിന് കഴിഞ്ഞ മാസമാണു പരുക്കു പറ്റിയത്.
പരുക്കുകള്‍ വിടാതെ പിന്തുടരുന്ന താരമാണ്. ഇത്തവണ പരുക്ക് ഗുരുതരമായതിനാല്‍ നാല് മാസം കളിക്കാന്‍ സാധിക്കില്ല. ദോഹയിലെ ആസ്‌പെട്ടാര്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയതായാണു സൂചന. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് പി.എസ്.ജി. 264 ദശലക്ഷം ഡോളറിനാണ് പി.എസ്.ജി. നെയ്മറുമായി കരാര്‍ ഒപ്പിട്ടത്.
നിരന്തര പരുക്കുകള്‍ മൂലം ബ്രസീലിയന്‍ താരത്തിന് 228 മത്സരങ്ങളില്‍ 112 എണ്ണത്തിലാണു കളിക്കാനായത്.
നെയ്മര്‍ ദോഹയില്‍
