കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.

10/03/23 വെള്ളിയാഴ്ച പുലർച്ചെ ലില്ലിയുടെ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതിൽ തകർത്താണ് ആദ്യം അകത്ത് കയറിയത്.

വീടിന്റെ ഗേറ്റും അകത്ത് നിന്ന് എട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യ കാരണമെന്നാണ് സൂചന.

സെക്രട്ടേറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച സോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →