മദ്യസത്കാരത്തിനിടെ പോലീസുകാർ തമ്മിലടിച്ചു

പത്തനംതിട്ട : സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസത്കാരത്തിനിടെ തമ്മിലടിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട എ ആര്‍ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ഗിരി, ഡ്രൈവര്‍ എസ് സി പി ഓ സാജന്‍ എന്ന് അറിയപ്പെടുന്ന ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ ആര്‍ ക്യാംപിലെ മുന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജയകുമാര്‍ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റവും വാങ്ങി തിരുവനന്തപുരത്തേക്ക് പോയതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →