കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാരാജായി. 08/03/23 ബുധനാഴ്ച രാവിലെ എട്ടു മണിയോടെ രവീന്ദ്രൻ കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരായി. 07/03/23 ചൊവ്വാഴ്ച രവീന്ദ്രനെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് 08/03/23 ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നത്.
07/03/23 ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി അവസാനിപ്പിച്ചത്. എല്ലാ വഴിവിട്ട നടപടികളും നടന്നത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.

