ഹീറോ സൂപ്പര്‍ കപ്പ് ഏപ്രില്‍ മൂന്നിന്

കോഴിക്കോട്: മൂന്നാമത് ഹീറോ സൂപ്പര്‍ കപ്പ് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ ലീഗിലെ 10 ടീമുകളും ഐ.എസ്. എല്ലിലെ 11 ടീമുകളും ഉള്‍പ്പെടെ 21 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ മൂന്നിന് ഐ ലീഗിലെ 10 ടീമുകളുടെ നോക്ക് ഔട്ട് മത്സരങ്ങളോടു കൂടി സൂപ്പര്‍ കപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. അതിനു ശേഷം അതിലെ വിജയികളായ അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 16 ടീമുകളുടെ ഗ്രൂപ്പായി മഞ്ചേരിയിലും കോഴിക്കോടുമായി ഏപ്രില്‍ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും.

ഈ മത്സരത്തിലെ വിജയികള്‍ക്ക് എ.എഫ്.സി. യോഗ്യത ലഭിക്കും. ബംഗ്ലുരു എഫ്.സി, കേരള ബ്ലാസ്‌റ്റേഴ്‌സ്, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി, ഹൈദരാബാദ് എഫ്.സി, ഒഡിഷ എഫ്.സി, ഈസ്റ്റ് ബംഗാള്‍ എഫ്.സി, മുംബൈ സിറ്റി എഫ്.സി, ചെന്നൈയന്‍ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി. തുടങ്ങിയ ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഷാജി പ്രഭാകരന്‍, കെ.എഫ്.എ. പ്രസിഡന്റ് ടോം ജോസ്, കോഴിക്കോട് ഡി.എഫ്.എ. പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, മുന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.എഫ്.എയുടെ കൊമേര്‍ഷ്യല്‍ മാര്‍ക്കറ്റിങ് പാര്‍ട്ണര്‍ സ്‌കോര്‍ലൈന്‍ പ്രതിനിധി മാത്യു എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →