ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 17 മരണം. 100 പേര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ വൈകിട്ട് 4.50 നു ഏഴു നില കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന കാരണം വ്യക്തമല്ല. അനധികൃതമായി സൂക്ഷിച്ച രാസവസ്തുക്കളാണു കാരണമായതെന്നു സംശയമുണ്ട്.
ധാക്കയില്‍ സ്‌ഫോടനം: 17 മരണം
