ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

കട്ടപ്പന : മൂന്നു പതിറ്റാണ്ട് കാലം മാധ്യമ റിപ്പോർട്ടിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ച് ആകാശവാണിയിൽ നിന്ന് വിരമിച്ച ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സാംസ്കാരിക സൗഹൃദം സ്വീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഡോ. അജയപുരം ജോതിഷ് മുഖ്യ പ്രഭാഷണം നടത്തി. ഇ. ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ജിജോ രാജകുമാരി, എം. സി. ബോബൻ, ബാബു പൗലോസ്, അഡ്വ. വി.എസ്. ദിപു, മാത്യു സണ്ണി, ജോസ് അൻറണി, മാത്യു ജോർജ്, ആർ.മുരളിധരൻ, അനിൽ കെ ശിവറാം എന്നിവർ പ്രസംഗിച്ചു.

കവി എന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും ഇടുക്കിയുടെ പ്രശ്നങ്ങളും സവിശേഷതകളും ജനശ്രദ്ധയിൽ എത്തിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിലും ആന്റണിയുടെ സംഭാവനകൾ ഇടുക്കിയുടെ സാംസ്കാരിക ശബ്ദമായി മാറിയിട്ടുണ്ടെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം