തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
കരാറുകാരുമായി ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ഫലമാണ് നഗരവാസികള്‍ അനുഭവിക്കുന്നത്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഭരിച്ച യു.ഡി.എഫും എല്‍.ഡി.എഫും പരാജയപ്പെട്ടു.
അരനൂറ്റാണ്ട് പിന്നിട്ട കൊച്ചി നഗരസഭയ്ക്ക് മാലിന്യസംസ്‌കരണത്തിനു ശാസ്ത്രീയ മാര്‍ഗമില്ലാത്തത് എന്തുകൊണ്ടാണെന്നും മുരളീധരന്‍ ചോദിച്ചു.