അയര്‍ക്കുന്നം (കോട്ടയം): മദ്യപാനത്തിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. അയല്‍വാസി ഉള്‍പ്പെടെ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനി ഇലവുങ്കല്‍ പരേതനായ ലൂക്കോസിന്റെ മകന്‍ ഇ.എല്‍. ഷൈജു(48)വാണ് കൊല്ലപ്പെട്ടത്.
അയര്‍ക്കുന്നം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പോളച്ചിറ ലക്ഷം വീട് കോളനിക്കു സമീപമുള്ള ചേരിക്കല്‍ വീടിനു മുന്നില്‍ ഇന്നലെ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഇരിട്ടി സ്വദേശി പി.പി. ശോഭന വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. ഷൈജുവിന്റെ തലയ്ക്കു പിന്നിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മുറിവുകളും പരുക്കുമുണ്ട്. വയറിനു സമീപം കുത്തേറ്റിട്ടുണ്ട്.
മദ്യപാനത്തിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കൊല്ലപ്പെട്ടു
