ന്യൂയോര്‍ക്ക്: ഹോളിവുഡ് താരം ടോം സൈസ്മോര്‍(61) അന്തരിച്ചു. തലച്ചോര്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി മുതല്‍ അബോധാവസ്ഥയിലായിരുന്നു. പരുക്കന്‍ കഥാപാത്രങ്ങളിലൂടെ 1990 കളിലാണ് അദ്ദേഹം ഹോളിവുഡില്‍ സ്ഥാനമുറപ്പിച്ചത്. ട്രൂ റൊമാന്‍സ്, ഡെവിള്‍ ഇന്‍ എ ബ്ല്യൂ ഡ്രസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1999 ല്‍ ഗോള്‍ഡന്‍ ഗ്ലോബിനു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2003ല്‍ കാമുകിയെ ആക്രമിച്ചതിന് ആറ് മാസം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ടോം സൈസ്മോര്‍ അന്തരിച്ചു
