കണ്ണൂരിലെ ടൂറിസം രംഗത്തിനു കൂടുതൽ പ്രചാരണം നൽകുന്നതിന് ഉള്ള ക്യാംപയിൻ ഡിടിപിസി ആരംഭിച്ചു. ഇതിനായി ‘കാപ്റ്റിവേറ്റിംഗ് കണ്ണൂർ’ എന്ന പേരിൽ പ്രത്യേക ഡിസൈനും ലോഗോയും ഡിടിപിസി തയ്യാറാക്കി. ഇത്തരത്തിൽ വ്യത്യസ്തമായ ബ്രാൻഡിങ്ങിലൂടെ ജില്ലയിലെ വിനോദ സഞ്ചാര രംഗത്തിന് കൂടുതൽ പ്രചാരണം നൽകുക എന്നത് ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ ആശയമാണ്.
കാപ്റ്റിവേറ്റിംഗ് കണ്ണൂർ കാമ്പയിനുമായി ഡിടിപിസി
