റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിടുമെന്ന് മുൻ എംഎൽ‌എ അനിൽ അക്കര

March 3, 2023 - 8:43 am

തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽ‌എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്തുവിടുമെന്നും അനിൽ അക്കര പറഞ്ഞു.

രേഖകൾ 2023 മാർച്ച് 3ന് ഉച്ചയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. 12 മണിക്ക് തൃശ്ശൂർ ഡിസിസിയിൽ വിളിച്ചു ചേർത്തിട്ടുള്ള വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *