ഉപതെരഞ്ഞെടുപ്പ്: നേട്ടം കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: മൂന്നു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു നേട്ടം. വിവിധ സംസ്ഥാനങ്ങളിലായി മൂന്നു മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റിനു പുറമേ പശ്ചിമബംഗാളില്‍ നിലവിലെ നിയമസഭയില്‍ ഇതാദ്യമായി സാന്നിധ്യമറയിക്കാനും പാര്‍ട്ടിക്കായി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു നടന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്നില്‍ ബി.ജെ.പിയാണു ജയിച്ചത്.

പുനെയിലെ ചിഞ്ച്‌വാദ് നിയമസഭാ സീറ്റില്‍ ബി.ജെ.പിയുടെ അശ്വിനി എല്‍. ജയ്താപ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എന്‍.സി.പി. സ്ഥാനാര്‍ഥി നാനാ കാതെയെ 35,000-ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ തോല്‍പ്പിച്ചത്.

കസ്ബ പേത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ധന്‍ഗേകര്‍ രവീന്ദ്ര ഹേംരാജ് വിജയിച്ചു. ബി.ജെ.പിയിലെ ഹേമന്ദ് നാരായന്‍ രസനെയെയാണ് ഹേംരാജ് പരാജയപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →