വനിതാ ലീഗ് സൈക്ലിങ്: കേരളത്തിന് 2 സ്വര്‍ണം

തിരുവനന്തപുരം: ഖേലോ ഇന്ത്യ ദക്ഷിണമേഖലാ വനിതാലീഗ്‌ സൈക്ലിങ് മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം. ആദ്യദിനം കേരളത്തിനും തമിഴ്നാടിനും രണ്ടു സ്വര്‍ണംവീതം. കെ. സ്‌നേഹ, നിയാ സെബാസ്റ്റിയന്‍ എന്നിവരാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. വനിതാ ഐലെറ്റ് വിഭാഗത്തില്‍ മൂന്ന് സ്ഥാനങ്ങളും കേരളം സ്വന്തമാക്കി. തമിഴ്‌നാടിന്റെ ജെ. സ്മൃതി ഇരട്ട സ്വര്‍ണം നേടി ഒന്നാം ദിനത്തിലെ താരമായി. ട്രാക്ക് മത്സരങ്ങള്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇ. സൈക്ലിങ്: വെലോഡ്രാമില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍ മുഖ്യാതിഥിയായി.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കേരള സൈക്ലിങ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറില്‍പ്പരം വനിതകള്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളായി മത്സരങ്ങളില്‍ പങ്കെടുക്കും. ഈമാസം നാല്, അഞ്ച് തീയതികളില്‍ വിതുര – പച്ച റൂട്ടിലാണ് റോഡ്‌ സൈക്ലിങ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →