ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉള്‍പ്പെടുത്തും. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും രാജിവച്ച സാഹചര്യത്തിലാണ് ഇവര്‍ മന്ത്രിമാരാകുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇരുവരുടെയും പേര്‍ നിര്‍ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. ഇന്നലെ ചേര്‍ന്ന എ.എ.പി. എം.എല്‍.എമാരുടെയും കൗണ്‍സലര്‍മാരുടെയും യോഗത്തിലാണു തീരുമാനം.
എ.എ.പിയുടെ വക്താവ് കൂടിയാണു സൗരഭ് ഭരദ്വാജ്. 2013 ലെ കെജ്‌രിവാള്‍ മന്ത്രിസഭയിലും അംഗമായിരുന്നു. എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണു അതിഷി. മനീഷ് സിസോദിയയുടെ ഉപദേശകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിസോദിയ കൈകാര്യം ചെയ്തിരുന്ന ധന, പൊതുമരാമത്ത് വകുപ്പുകള്‍ മന്ത്രി കൈലാശ് ഘട്ടിനാണ്. അദ്ദേഹം ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. മന്ത്രി രാജ്കുമാര്‍ ആനന്ദിനാണു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല.

