തോറ്റിട്ടും കാലിക്കറ്റ് സെമിയില്‍

കൊച്ചി: അഞ്ച് സെറ്റ് ത്രില്ലറില്‍ ബംഗളുരു ടോര്‍പ്പിഡോസിനോട് തോറ്റെങ്കിലും കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍. 3-2നാണ് ബംഗളുരു, കാലിക്കറ്റിനെ വീഴ്ത്തിയത്. രണ്ടു സെറ്റ് പിന്നില്‍ നിന്ന് ശേഷം തിരിച്ചുവന്ന കാലിക്കറ്റ് അവസാന പോയിന്റ് വരെ പൊരുതിയെങ്കിലും ജയിക്കാനായില്ല. സ്‌കോര്‍: 15-11, 15-11, 13-15, 10-15, 15-14.

ഐബിന്‍ ജോസ് ആണ് കളിയിലെ താരം. രണ്ടു സെറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞതാണ് കാലിക്കറ്റിന് സെമിയിലേക്ക് വഴിതുറന്നത്. സെമി ഉറപ്പാക്കാന്‍ ബംഗളൂരിന് ഇന്നത്തെ മത്സരം കൂടി കാത്തിരിക്കണം. ഇന്ന് കൊച്ചിക്കെതിരെ മുംബൈ ഒരു സെറ്റെങ്കിലും നേടിയാല്‍ ബംഗളുരു സെമിയില്‍ കടക്കും. അഞ്ച് സെറ്റ് നേടി സമ്പൂര്‍ണ ജയം നേടിയാല്‍ മുംബൈ മിറ്റിയോര്‍സാകും അവസാന നാലിലെത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →