അർബുദ ബാധയെ തുടർന്ന് നർത്തകി ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: അർബുദ ബാധയെ തുടർന്ന് ഷീബ ശ്യാമപ്രസാദ് (59)അന്തരിച്ചു. നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്നു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. രണ്ട് മക്കളുണ്ട്. ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ഭർതൃ പിതാവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →