ചിന്നക്കനാൽ : ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിക്കുകയായിരുന്നു. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു ജീപ്പിന് നേരെ ആക്രമണം. ജീപ്പ് ഡ്രൈവർ ആനയെ കണ്ടു ഓടി രക്ഷപെട്ടു.
അതേസമയം കൊല്ലം അച്ചൻകോവിൽ കുഴിഭാഗത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. നാട്ടുകാർ ബഹളം വെച്ച് കാട്ടിലേക്ക് തിരിച്ചയച്ചു. ഇടുക്കിയിലെ ശല്യക്കാരനായ അരിക്കൊന്പനെ ഉടൻ മയക്കു വെടിവച്ച് പിടികൂടും. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം വാരാന്ത്യത്തിൽ ഇടുക്കിയിലെത്തും.