പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 4,130/- രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ ). താത്പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി മാര്‍ച്ച് 03 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0484 2532890/2550322/9605542061.
ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
