കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റിലേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ

വാഷിംഗ്ടണ്‍: 2024ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റിലേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍-അമേരിക്കന്‍ ഗവേഷണ ശാസ്ത്രജ്ഞ ദര്‍ശന പട്ടേല്‍. 2024-ന് ശേഷം ബ്രയാന്‍ മെയ്ന്‍ഷെയിന്‍ ഒഴിയുന്ന നോര്‍ത്ത് കൗണ്ടി സീറ്റിലേക്കാണ് ദര്‍ശന പട്ടേല്‍ മത്സരിക്കുന്നത്.

അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ പാടുപെടുന്ന കുടിയേറ്റക്കാരുടെ മകള്‍ എന്ന നിലയില്‍, പ്രയാസകരമായ സമയങ്ങളില്‍ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തനിക്കറിയാമെന്ന് ദര്‍ശന പട്ടേല്‍ പറഞ്ഞു. ഓരോ വ്യക്തിക്കും വിജയിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അവസരമുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഞാന്‍ സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സാമ്പത്തിക കെടുകാര്യസ്ഥതയും ക്രിമിനല്‍ തട്ടിപ്പും കാരണം കാലിഫോര്‍ണിയ ബുദ്ധിമുട്ടിലായപ്പോഴാണ് ദര്‍ശന പട്ടേലിനെ മുന്‍പ് പൊവേ യൂണിഫൈഡ് ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്. ജോലിക്ക് പുറമേ, ഇവര്‍ ഏഷ്യന്‍, പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ അഫയേഴ്സ് സംബന്ധിച്ച കാലിഫോര്‍ണിയ കമ്മീഷനിലും സാന്‍ ഡീഗോ കൗണ്ടി സ്‌കൂള്‍ ബോര്‍ഡ്സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മുന്‍പ് ഇവര്‍ റാഞ്ചോ പെനാസ്‌ക്വിറ്റോസ് പ്ലാനിംഗ് ബോര്‍ഡ്, റാഞ്ചോ പെനാസ്‌ക്വിറ്റോസ് ടൗണ്‍ കൗണ്‍സില്‍, പാര്‍ക്ക് വില്ലേജ് എലിമെന്ററി സ്‌കൂള്‍ പിടിഎ, എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് എന്നിവയില്‍ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →