ഇസ്താംബുള്‍: ജനുവരിയില്‍ മാറ്റിവെച്ച സ്വീഡനും ഫിന്‍ലന്‍ഡുമായുള്ള നാറ്റോ പ്രവേശന ചര്‍ച്ചകള്‍ അടുത്ത മാസം നടത്തുമെന്ന് തുര്‍ക്കി. മാര്‍ച്ച് ഒമ്പതിനാണ് യോഗം നടക്കുക. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു വിദേശകാര്യ മന്ത്രിക്കൊപ്പം അങ്കാറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോക്ക്ഹോമില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവച്ചിരുന്നത്.
ജനുവരിയില്‍ സ്റ്റോക്ക്‌ഹോമിലെ എംബസിക്ക് പുറത്ത് ഖുര്‍ആന്‍ കത്തിച്ചത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ തുര്‍ക്കിയെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയിലായത്. പടിഞ്ഞാറന്‍ യു എസ് നേതൃത്വത്തിലുള്ള പ്രതിരോധ സഖ്യത്തില്‍ ചേരാനുള്ള ശ്രമത്തെ പിന്തുണക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ സ്വീഡന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.