കൊച്ചിക്ക് വീണ്ടും തോല്‍വി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് 3-2 നാണു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 5-15, 15-11, 15-9, 12-15, 14-15. ആറ് കളികളില്‍നിന്ന് 11 പോയിന്റ് നേടിയ അഹമ്മദാബാദ് ഒന്നാം സ്ഥാനത്താണ്. എട്ട് പോയിന്റ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് രണ്ടാമതുമാണ്. ആറ് കളികളില്‍നിന്നു രണ്ട് പോയിന്റ് നേടിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഏഴാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →